3.22.2014

വിമാനത്തിന്‍റെ കൂടെ കാണാതായ അച്ഛന്‍ അറിയുന്നതിന് പൊന്നുമോള്‍ എഴുതുന്നത്‌

കാണാതായ വിമാനത്തെ കുറിച്ച് വല്ല വിവരവും കിട്ടുമോ എന്നറിയാന്‍ വേണ്ടി ട്വിറ്ററില്‍ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ എത്തിപ്പെട്ടത് .

കാണാതായ വിമാനത്തിലെ ജീവനക്കാരനാണ് അവളുടെ അച്ഛന്‍.വിമാനത്തിന്‍റെ കൂടെ തന്നെ കാണാതായ അച്ഛനോട് അവള്‍ക്കു പറയാനുള്ളത് മുഴുവന്‍ ട്വീറ്റ് വഴി പോസ്റ്റ്‌ ചെയ്യുകയാണ് അവള്‍.

വിമാനം കാണാതായ അന്ന് " അച്ഛന്‍ എന്തിനാ ഇന്നലെ ജോലിക്ക് പോയത്?...ലീവ് എടുക്കാമായിരുന്നില്ലേ അച്ഛാ " എന്ന് വളരെ നിഷ്ക്കളങ്കമായി കുറിച്ച്‌ വെച്ചു അവള്‍..



ശേഷം ഒരു ദിവസം കഴിഞ്ഞും അച്ഛനെ കാനാതിരുന്നപ്പോ " അച്ഛനിത് എവിടെയാ ..വേഗം വാ ...കാത്തിരുന്നു തളര്‍ന്നു ഞാന്‍ " എന്ന് ട്വീറ്റ് ചെയ്തു.

രാത്രി കിടക്കാന്‍ നേരം " അച്ഛന്‍ മറക്കാണ്ടെ അത്താഴം കഴിക്കണേ.. ...അല്ലേല്‍ വിശക്കും " എന്ന് ഓര്‍മിപ്പിക്കുന്നു അവള്‍.

പത്രങ്ങളിലെ വാര്‍ത്തകള്‍ മുഴുവന്‍ കാണാതായ വിമാനത്തെ കുറിച്ചാണ് എന്ന് കണ്ട അവള്‍ അച്ഛനോട് പറയുന്നു " പത്രങ്ങളിലും ടീവിയിലും മുഴുവന്‍ ഇപ്പൊ നിങ്ങളെക്കുറിച്ചാണ് ...വേഗം വീട്ടില്‍ വരൂ ..നമുക്ക് ഒരുമിച്ചു കാണാം... അച്ഛന്‍ ഒറപ്പായിട്ടും എക്സൈറ്റഡ് ആവും "




അച്ഛന്റെ ഇഷ്ട ടീമായ ലിവര്‍ പൂളിന്റെ കളി നടക്കുമ്പോ ,

" വേഗം വരൂ ..ഇവര്‍ ഇപ്പൊ ജയിക്കും ..അച്ഛന്‍ ആദ്യമായിട്ടല്ലേ കളി മിസ്സ്‌ ചെയ്യുന്നത്"

പിന്നീട് അവര്‍ ജയിച്ചപ്പോ

" അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചേനേ...എനിക്ക് ഊഹിക്കാന്‍ പറ്റും അച്ഛന്‍ എത്രമാത്രം സന്തോഷിക്കും എന്നത്"

ഇങ്ങനെ ഓരോ വിശേഷവും അച്ഛനെ അറിയിച്ചുകൊണ്ട് അവള്‍ ട്വീറ്റ് ചെയ്തുകൊണ്ടേയിരിക്കുന്നു....

തമാശയ്ക്ക് വേണ്ടി നുണപ്രചാരണങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ സഹിക്കാന്‍ കഴിയാവുന്നതിലും അപ്പുറം സങ്കടം ഉണ്ടവള്‍ക്ക്.അവര്‍ മനുഷ്യരേ അല്ല എന്നാണു അവളുടെ അഭിപ്രായം...

മറ്റുള്ളവരെല്ലാം പ്രതീക്ഷ കൈ വിടുമ്പോഴും തനിക്ക് ഇപ്പോഴും അച്ഛന്‍ തിരിച്ചു വരും എന്നതില്‍ ഒരു സംശയവും ഇല്ല എന്നുറപ്പിച്ച് പറയുന്നു അവള്‍....

കുറച്ചു ലൈക് കിട്ടാന്‍ വേണ്ടിയോ, അല്ലെങ്കില്‍ തമാശയ്ക്ക് വേണ്ടിയോ കാണാതായ വിമാനത്തെ കുറിച്ചു നുണപ്രചാരണം നടത്തുന്നവര്‍ അച്ഛനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മോളുടെ ട്വിറ്റെര്‍ അക്കൌണ്ടില്‍ ഒന്ന് പോയി നോക്കുക...

നമുക്ക് വേണ്ടപെട്ടവര്‍ എവിടെ എന്നറിയാതെ വിഷമിക്കുന്നത് നേരില്‍ കാണുമ്പോ മനസ്സിലാകും അതിന്‍റെ തീവ്രത...

ലിങ്ക് ഇതാ ഇവിടെ

http://tinyurl.com/k9hpuj4